Kerala

ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്

 

ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കേരള വാട്ടർ അതോറിറ്റിയും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റും നടപ്പാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ  പുരോഗതി വിലയിരുത്തുന്നതിനും മണ്ഡലകാലത്ത് കുറ്റമറ്റ നിലയിൽ ജലവിഭവ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ പരിശോധിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട എംഎൽഎ മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നവംബർ 9 ന് ഉച്ചകഴിഞ്ഞ് 2:30 മുതൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ വെച്ച് ജല വിഭവ വകുപ്പിൻ്റെ ഉന്നത തല അവലോകന യോഗം ചേരുന്നതാണ്.

നിലയ്ക്കൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. നിലയ്ക്കൽ പദ്ധതിയിൽ മുൻ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തിയതിലും തുടർനടപടികളിലും നിലനിൽക്കുന്ന അനിശ്ചിതത്വം യോഗത്തിൽ ചർച്ച ചെയ്യും. പത്തനംതിട്ട ജില്ലയിലെ എം.എൽ.എമാരുമായി കൂടിയാലോചിച്ച് ശുദ്ധജല വിതരണം ഉറപ്പാക്കാൻ മുൻഗണന നൽകി പരിഹാരം കാണുന്നതാണ്.

പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കും (Replacement of Pipelines): കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്, ഇത്തരം പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി ഇതിനൊരു പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതാണ്.

* പൈപ്പ് പൊട്ടൽ മുൻകൂട്ടി അറിയാനും നന്നാക്കാനുമുള്ള സിസ്റ്റം: പൈപ്പുകൾ പൊട്ടുന്ന ദുർബല സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനും സമയബന്ധിതമായി നന്നാക്കാനും ആഗോളതലത്തിൽ നിലവിലുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലും നടപ്പാക്കാൻ വിവിധ ഏജൻസികളുടെ പ്രൊപ്പോസലുകൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഏറ്റവും അനുയോജ്യമായ ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തികൊണ്ട് ഇക്കാര്യം നടപ്പാക്കാൻ മുൻഗണന നൽകുന്നതാണ് .

* അറ്റകുറ്റപ്പണി തൊഴിലാളികളുടെ കുടിശ്ശിക: എച്ച്. ആർ വിഭാഗത്തിൽ അറ്റകുറ്റപ്പണി പ്രവർത്തികൾ ചെയ്യുന്ന ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രണ്ടു വർഷമായി പണം ലഭിക്കാതെ കുടിശ്ശിക ഉണ്ടായിരിക്കുകയാണ്. ഇപ്രകാരമുള്ള കുടിശ്ശിക തുക ഏതാനും ഘട്ടങ്ങളായി കൊടുത്തു തീർക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ് .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top