Kerala

കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു വീണു

കാസർകോട്: കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി.

നാദാപുരം വളയത്ത് ശക്തമായ മഴയില്‍ വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിൻ്റെ മതില്‍ തകർന്നു. അച്ചം വീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിൻ്റെ ചുറ്റുമതിലാണ് തിങ്കളാഴ്ച്ച വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ തകർന്ന് വീണത്. തൊട്ടടുത്ത വീട്ട് പറമ്ബിലേക്കാണ് മതില്‍ പതിച്ചത്.ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി.

വിനോദസഞ്ചാര കേന്ദ്ര മായ കോട്ടയം തീക്കോയി മാർമല അരുവി വെള്ളച്ചാട്ടത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. മഴ ശക്തമായതോടെയാണ് നിയന്ത്രണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top