തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുകയാണ്.

നിലവിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ, ഒഡിഷയ്ക്ക് മുകളായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ , കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.
കേരളത്തിൽ ഇടവിട്ടുള്ള മഴ തുടരും. ബുധനാഴ്ചയ്ക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.