പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട് നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കായി സജീവ പ്രചാരണത്തിൽ.

പുത്തൂർ, ശേഖരിപുരം വാർഡുകളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് അദ്ദേഹം ഇന്ന് വോട്ട് അഭ്യർത്ഥിച്ചത്. ശേഖരിപുരം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ലിജിക്കായി വീടുകൾ കയറിയുള്ള പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തു.
,പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, ഭവന സന്ദർശനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം തനിക്ക് അനുകൂലമായോ പ്രതികൂലമായോ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി.

“എനിക്ക് വേണ്ടി പ്രവർത്തിച്ച ആളുകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്കായി ഇറങ്ങുക എന്നത് ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്,” അദ്ദേഹം പറഞ്ഞു.