തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം.

സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് നിഗമനത്തിൽ എത്തിച്ചേർന്നത്. കൂടുതൽ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അന്വേഷണ സംഘം ചികിത്സാ രേഖകള്‍ ശേഖരിക്കും. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍. യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

മൊഴി ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് നീക്കം. ഗര്‍ഭഛിദ്രത്തിന് യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവിട്ടത് പ്രമുഖ ചാനലാണ്.