കൊല്ലം: കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

ജയിലിൽ കഴിയുന്ന സന്ദീപ് വാര്യരെയും പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ അടക്കമുള്ളവർ ജയിലിന് മുന്നിലെത്തി രാഹുലിനെ സ്വീകരിച്ചു.
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിൽ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പതിനേഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സന്ദീപ് വാര്യര്‍ ആണ് കേസില്‍ ഒന്നാം പ്രതി.