ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വികെ ശ്രീകണ്ഠൻ എം പി.

രാഹുലിനെതിരായ പരാതിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇരയ്ക്കൊപ്പമോ വേട്ടക്കാരന് ഒപ്പമോ എന്ന ചോദ്യത്തിന് ഉൾപ്പെടെ മറുപടി നൽകിയില്ല.

പകരം മാധ്യമങ്ങളെ വിമര്ശിക്കുകയാണുണ്ടായത്. നിയമപരമായി കാര്യങ്ങൾ മുന്നോട്ടു പോകട്ടെ എന്നും കഴിഞ്ഞ മൂന്നുമാസമായി പോലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നും വികെ ശ്രീകണ്ഠൻ എം പി പറഞ്ഞു.