രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കളുടെയും അഭിപ്രായം. എ ഗ്രൂപ്പ് രാഹുലിന് സംരക്ഷണം ഒരുക്കണമെന്നും അവകാശപ്പെടുന്നു. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പക്ഷത്തിന്റെ അഭിപ്രായം.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടെന്നാണ് വി.ഡി സതീശന് പക്ഷത്തിന്റെ അഭിപ്രായം.

സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.