തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടുറോഡിൽ ചിക്കൻ തന്തൂരിയുണ്ടാക്കി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ.

തിരുവനന്തപുരം വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വെള്ളറട ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അടുപ്പിലാണ് തന്തൂരി ചുട്ട് പ്രതിഷേധിച്ചത്.
എന്താ മോളൂസേ ജാഡയാണോ’ എന്ന തലക്കെട്ടിൽ രാഹുലിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് അടക്കം സ്ഥാപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. വെള്ളറട ചൂണ്ടിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ രാഹുലിനെതിരെയുള്ള പ്രതിഷേധ ബോർഡുകൾക്കൊപ്പം പൂവൻകോഴിയെയും കയ്യിൽ പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ അണിനിരന്നത്.
