പാലക്കാട്: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് ഒരു സിനിമാതാരത്തിൻ്റെ കാറിലാണെന്ന സംശയം ബലപ്പെടുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന നിർണ്ണായക വിവരം പോലീസിന് ലഭിച്ചു. ഈ വാഹനം ഒരു സിനിമാതാരത്തിൻ്റേ താണെന്നാണ് സൂചന.
ഈ കാർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെ കണ്ടെത്താനായി അന്വേഷണസംഘം ഇപ്പോൾ കേരളത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒരു പരിപാടിയിൽ ഒരു സിനിമാതാരം പങ്കെടുത്തിരുന്നു. ഇവരുടെ കാറിലാണ് എം.എൽ.എ. കടന്നുകളഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുലിൻ്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും കാർ ആരുടേതാണെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
എങ്കിലും, ചോദ്യം ചെയ്യലിൽ നിന്ന് ചില നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലുമായി അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്തുക്കളെക്കുറിച്ചും ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്.