തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തിയതിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍.

‘ചവിട്ടിതാഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവ്’ എന്ന ക്യാപ്ഷനോട് കൂടി രാഹുല്‍ നിയമസഭയിലെത്തിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
രാഹുല്‍ എത്തി… രാഹുല്‍, രാഹുല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍.. ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചു വരവ്. പൊതു ജന പിന്തുണ തുടരണം.. ജയ് ഹിന്ദ്’, എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് വകവെക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തിയത്.