തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി.

രാഹുല്‍ രാജിവച്ചത് എന്തിനാണെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായ പ്രതിസന്ധി അല്ല. ധാര്‍മിക പ്രശ്നമാണുള്ളതെന്നും ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു. രാഹുലിനെ പാര്‍ട്ടി പുറത്താക്കിയതല്ലെന്നും രാജിവച്ചതാണെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ എന്നല്ല, ഒരാളുടെയും പരാതി എനിക്ക് കിട്ടിയിട്ടില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് അയാള്‍’, ദീപാദാസ് മുന്‍ഷി പറഞ്ഞു. ഇടതുപക്ഷത്തിന് ഇക്കാര്യം ആവശ്യപ്പെടാന്‍ ധാര്‍മികതയില്ലെന്നും അവരുടെ നേതാക്കള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നപ്പോള്‍ ആരും രാജിവച്ചു കണ്ടില്ലെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.
