ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിലാണ് നടപടി. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൊലപാതകക്കേസിൽ പ്രതിയാണ് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലാണ് കേസ്.
