തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങിൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഏഴ് വിദ്യാർഥികൾക്കെതിരെയാണ് നടപടി. റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് കാര്യവട്ടം പൊലീസിൽ പരാതി നൽകിയത്. ആന്‍റി റാഗിങ് കമ്മറ്റി വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തി. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ 7 പേർക്ക് എതിരെയാണ് പരാതി. ഷർട്ട് ഊരി മാറ്റുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.
സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും കവിളിലും അടിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. തുടർന്നാണ് ബിന്‍സ് പ്രിന്‍സിപ്പളിനും പൊലീസിലും പരാതി നല്‍കിയത്.

