പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - Kottayam Media

Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Posted on

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 120 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202420 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1040 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1015 പേര്‍ ജില്ലയിലും 25 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 5826 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3160 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 204914 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1.അടൂര്‍ 9
2.പന്തളം 6
3.പത്തനംതിട്ട 7
4.തിരുവല്ല 15
5.ആറന്മുള 5
6.അരുവാപുലം 4
7.അയിരൂര്‍ 4
8.ചെന്നീര്‍ക്കര 2
9.ചിറ്റാര്‍ 1
10.ഇലന്തൂര്‍ 3
11.ഏനാദിമംഗലം 1
12.ഇരവിപേരൂര്‍ 1
13.ഏഴംകുളം 3

14.എഴുമറ്റൂര്‍ 2
15.കല്ലൂപ്പാറ 1
16.കവിയൂര്‍ 5
17.കൊടുമണ്‍ 2
18.കോയിപ്രം 5
19.കോന്നി 5
20.കൊറ്റനാട് 1
21.കോഴഞ്ചേരി 3
22.കുളനട 3
23.കുന്നന്താനം 4
24.മല്ലപ്പളളി 1
25.മെഴുവേലി 4

26.നാരങ്ങാനം 2
27.നെടുമ്പ്രം 1
28.ഓമല്ലൂര്‍ 4
29.പള്ളിക്കല്‍ 3
30.പന്തളം തെക്കേക്കര 4
31.പ്രമാടം 6
32.റാന്നി 2
33.റാന്നി-അങ്ങാടി 3
34.റാന്നി-പെരുനാട് 3
35.സീതത്തോട് 1
36.തുമ്പമണ്‍ 2
37.വടശ്ശേരിക്കര 4
38.വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി പഴവങ്ങാടി സ്വദേശി (71)  17.12.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2) കോയിപ്രം സ്വദേശി (73)  14.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണ മടഞ്ഞു.
3) കവിയൂര്‍ സ്വദേശി (79)  02.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) കൊടുമണ്‍ സ്വദേശി (75)  18.12.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version