വയനാട് ഉപതിരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. പ്രിയങ്കയ്ക്ക് ഇത് കന്നിയങ്കമാണ്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ബത്തേരിയിലെത്തിയത്. നാളെയാണ് പ്രിയങ്ക നാമനിർദേശപത്രിക സമർപ്പിക്കുന്നത്.
ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് തങ്ങുന്നത്. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. രാഹുല്‍ മത്സരിച്ചപ്പോള്‍ പ്രിയങ്ക വയനാട്ടിൽ പ്രചാരണത്തിന് എത്തിയിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലം പ്രിയങ്കക്ക് സുപരിചിതമാണ്.