കേന്ദ്ര സർക്കാരിന് ജനങ്ങൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി - Kottayam Media

Kerala

കേന്ദ്ര സർക്കാരിന് ജനങ്ങൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Posted on

ന്യൂഡൽഹി ∙ ഇന്ധന വിലയിലുള്ള എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന് ജനങ്ങൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ച് പെട്രോൾ, ഡീസൽ വില ഗണ്യമായ കുറച്ച തീരുമാനം വിവിധ മേഖലകളെ ഗുണപരമായി ബാധിക്കും. രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുകയും ജീവിതം എളുപ്പമാക്കുകയും ചെയ്യും.’– മോദി ട്വിറ്ററിൽ കുറിച്ചു.

 

പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയുമാണ് കുറയുന്നത്.കേന്ദ്രസർക്കാർ കുറച്ച നികുതിക്ക് ആനുപാതികമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറച്ചതിനാലാണ് ഇത്. കേന്ദ്രനടപടി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version