തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഒരു ഓർഡറും ഇറക്കിയിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോളുള്ളത്. ഇത് മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിലോ ആരോഗ്യമേഖലയിലോ ഒരു തരത്തിലുള്ള ഫണ്ടും വെട്ടിക്കുറച്ചുള്ള നടപടി സർക്കാർ സ്വീകരിക്കില്ലയെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. പലരും ഇതിനെ രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്നും കഴിഞ്ഞ കാലങ്ങളിലും സമാന പ്രചാരണം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മെരിറ്റ് വഴി വന്നവർക്ക് എല്ലാം സ്‌കോളർഷിപ്പ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

