കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കുവൈത്തിലെ മംഗഫിൽ താമസിച്ചിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് മരിച്ചത്.

കുവൈത്തിൽ സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു ജോസഫ്.
പരേതരായ അഗസ്തി ജോസഫ്, ത്രേസ്യാമ്മ എന്നിവരുടെ മകനാണ് ജോസഫ്. ഭാര്യ: ബിജി വിൻസന്റ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കെകെഎംഎ മാഗ്നത്തിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നത്.