ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പയെ പതിവ് സിടി സ്കാൻ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാർപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിച്ചിരുന്നു.

വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തന ചുമതലകൾ ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചു എന്നാണ് വത്തിക്കാൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച തന്റെ ആശുപത്രി മുറിയിൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനും വെനിസ്വേലൻ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയ്ക്കും ഇടയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ,
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മരിച്ച രണ്ട് വെനിസ്വേലൻ, ഇറ്റാലിയൻ പൌരനമാരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അദ്ദേഹം അംഗീകാരം നൽകി.

