കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയര്‍ന്ന പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനം ഓടിച്ച ഇരുവരേയും നാട്ടുകാർ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ടർ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും സസ്പെൻഡ് ചെയ്തുകൊണ്ട് റൂറല്‍ എസ്പി സാബു മാത്യു ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുൻപും വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.

