കോട്ടയം മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിൽ ത്താം ക്ലാസ് വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞുപോയതായി പരാതി.

കുന്നംകുളകാരനായ പ്ലസ് ടു വിദ്യാർത്ഥിയുടെ കുടുംബമാണ് പരാതിയുമായി ചെെൽഡ് ലെെനെ സമീപിച്ചത്. ചെവിയുടെ ഒരു ഭാഗം അടർന്നുപോയ വിദ്യാർത്ഥി പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഈ മാസം 18ന് രാത്രിയാണ് ആക്രമണം ഉണ്ടായത്.
ചെവി മുറിഞ്ഞ വിദ്യാർത്ഥിക്ക് അദ്ധ്യാപകർ ചികിത്സ വെെകിപ്പിച്ചെന്നും പരാതിയുണ്ട്. വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടും ഇക്കാര്യം ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാർഡൻ ഉൾപ്പടെയുള്ളവർ മറച്ചുവച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ നുണ പറഞ്ഞെന്നും ആരോപണമുണ്ട്.

