കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കൊച്ചിയിയെ ഹോട്ടല്‍ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഒന്നാം പ്രതി പാലക്കാട് സ്വദേശി അക്ബര്‍ എന്നയാളാണ്. ഇയാള്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍. കേസില്‍ ആരെ 11 പ്രതികളാണുള്ളത്.