ആഗ്ര: ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം.

ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയതാണ് ദീപക്. എന്നാല്‍ ദീപക്കിനൊപ്പം വരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


