കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു.

കാസര്‍കോട് മേല്‍പ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.

കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകള്‍ നിലവിലുണ്ട്.
