തൃശൂർ: പൊലീസ് സ്റ്റേഷനിൽ എസ്ഐക്കു നേരെ ആക്രമണം. അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് എസ്ഐയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അഖിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ എസ്ഐയുടെ മുഖത്തടിച്ചത്. മുഖത്ത് പരിക്കേറ്റ എസ്ഐയെ ആശുപത്രിയിലേക്ക് മാറ്റി.
മോശം പെരുമാറ്റമെന്ന നാട്ടുകാരുടെ പരാതിയിൽ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പുതിയ സ്റ്റേഷനിൽ ജോയിൻ ചെയ്യാനിരിക്കെയാണ് മർദ്ദനം.