പെരുമ്പാവൂരിൽ ലഹരി വില്പന നടത്തിയ ഇതര സംസ്ഥാനക്കാരിയായ വനിതയെ പോലീസ് പിടികൂടി.
അസാം സ്വദേശിനി ഷാഹിതയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്ന ഹെറോയിൻ പിടികൂടി. പ്രാഥമിക അന്വേഷണ നടപടികൾക്ക് പിന്നാലെ ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തനായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി പാർക്കുന്ന പെരുമ്പാവൂർ പോലെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ ലഹരിവില്പന നടക്കുന്നുണ്ടെന്ന ആരോപണം വ്യാപകമാണ്.