നാളെ സംഘപരിവാർ പ്രതിഷേധ പ്രകടനം:കലാപ സാധ്യത മുന്നിൽ കണ്ട് പോലീസ് സുരക്ഷ ശക്തമാക്കി - Kottayam Media

Crime

നാളെ സംഘപരിവാർ പ്രതിഷേധ പ്രകടനം:കലാപ സാധ്യത മുന്നിൽ കണ്ട് പോലീസ് സുരക്ഷ ശക്തമാക്കി

Posted on

രണ്‍ജിത് വധത്തിലെ പ്രതിഷേധസൂചകമായി വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ നാളെ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇത് സംഘർഷത്തിലേക്ക് വഴിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിർദേശം നല്‍കി.

സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആര്‍എസ്എസ്, എസ്ഡിപിഐ മേഖലകളില്‍ പ്രത്യേക ശ്രദ്ധ വേണം. എസ്ഡിപിഐ കേന്ദ്രങ്ങളിലൂടെയും ജാഥ കടന്ന് പോകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version