കൊച്ചി: കടയിലെത്തി യുവതിയോട് വധഭീഷണി മുഴക്കുകയും കത്തിവീശി അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ്. കണിയാകുളങ്ങര വാളാഞ്ചേരി നഗറില്‍ ഷാജനെതിരെ പറവൂര്‍ പൊലീസ് ആണ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. പെരുമ്പടന്ന കവലയിലുള്ള ശക്തി ബില്‍ഡിങ്ങിലെ എസ് ആന്‍ഡ് എസ് നൈലോണ്‍ വലക്കടയിലെത്തി കടയുടമ കെടാമംഗലം ചുള്ളിക്കത്തറ സിജിക്കെതിരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്.