ടൊറന്റോ: സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. സീറോ മലബാർ സഭയിലെ വൈദികനായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ (60) അറസ്റ്റിലായത്. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദികനെ ബന്ധപ്പെട്ട ചുമതലകളിൽ നിന്നും തൽക്കാലത്തേക്ക് നീക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് അറസ്റ്റിലായ ഫാ. ജെയിംസ് ചെരിക്കല്‍. താമരശ്ശേരി അതിരൂപതയിലെ അംഗമാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടൊറന്റോ അതിരൂപതയിലെ വിവിധ പള്ളികളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഇദ്ദേഹം.