പിഎം ശ്രീ പദ്ധതിയിലെ ഭിന്നത തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അഭിനന്ദനം.

ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരള ത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമ ന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി.

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും കെ പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.