തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍.

ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എന്‍ ഷംസൂദ്ദീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. അതിന്റെ പേരിലുള്ള ഫണ്ടും വാങ്ങി. ഇനി എങ്ങനെയാണ് അതിന്റെ ഭാവി കാര്യങ്ങള്‍ എന്നാണ് ആലോചിക്കേണ്ടത്. ധാരണാപത്രം ഒപ്പിട്ടത് വിവാദമായതിന് പിന്നാലെ തത്കാലം നിര്‍ത്തിവയ്ക്കുന്നതായി പറയുകയായിരുന്നു.

എന്നാല്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്‍മാറാന്‍ സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഷംസൂദ്ദീന്‍ പറഞ്ഞു.