പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം - Kottayam Media

Education

പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം

Posted on

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതൽ അപേക്ഷിക്കാം. രാവിലെ 10 മുതൽ https://hscap.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.

മുഖ്യ അലോട്മെന്റിനു ശേഷം സ്കൂളുകളിൽ മെച്ചമുള്ള സീറ്റുകളുടെ വിവരം ഇതേ വെബ്സൈറ്റിൽ രാവിലെ 9ന് പ്രസിദ്ധപ്പെടുത്തും.

ഓരോ സ്കൂളുകളിലും വിവിധ കോമ്പിനേഷനുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതിൽനിന്ന് മനസിലാക്കാം. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. ബുധനാഴ്ച വരെ അപേക്ഷ സ്വീകരിക്കും.

ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയാൽ മതി. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version