Kerala

നയരാഹിത്യ പ്രഖ്യാപനം; പറയേണ്ടകാര്യങ്ങളൊന്നും പറഞ്ഞില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നയരാഹിത്യ പ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പറയേണ്ടത് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചോദിച്ചു വാങ്ങേണ്ടതുണ്ട്.

അവയെക്കുറിച്ചെല്ലാം മൗനം പാലിച്ചു. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് സൂചനപോലുമില്ല. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമര്‍ശമേ ഇല്ല.

സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി റിസര്‍വ് ബാങ്ക് തന്നെ അംഗീകരിച്ച കണക്ക് അനുസരിച്ചത് 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരിപ്പ് വെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയത്. അത് മറച്ചുവെച്ച് ശരിയല്ലാത്ത നെറേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമായി നയപ്രഖ്യാപനത്തെ കാണണം എന്നും പിണറായി വിജയന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top