തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അടിയന്തരപ്രമേയ നോട്ടീസിനെച്ചൊല്ലി പതിനാറാം കേരള നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്.

വിലക്കയറ്റത്തിൽ സർക്കാർ ഇടപെടൽ പരാജയമാണെന്ന് ആരോപിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും വിഷയം വിശദമായി പഠിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അധികനികുതി കുറയ്ക്കാന്‍ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.