മലപ്പുറം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻഡ്യാ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഇൻഡ്യാ മുന്നണിയുടെ രൂപീകരണത്തിൽ ഇടതു പക്ഷം വലിയ പങ്കു വഹിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.

അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇൻഡ്യാ മുന്നണിയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനം. കോൺഗ്രസ് കാണിച്ച കടും പിടുത്തം കാണിച്ച വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കി. അത് കൊണ്ട് ഇൻഡ്യാ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപി ക്കൊപ്പം പോയി എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിജെപി യുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇൻഡ്യാ മുന്നണിക്ക് രൂപം കൊടുത്തതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
