പത്തനംതിട്ട: എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാഗം സമുദായ അംഗങ്ങൾ.

പ്രകടനം തടയാൻ ശ്രമിച്ച പെരുന്നയിലെ എൻഎസ്എസ് അംഗങ്ങളെ പൊലീസ് നീക്കി. എൻഎസ്എസ് കർമ്മസമിതി ആലുവ എന്ന പേരിലുള്ള ഒരു വിഭാഗം സമുദായ അംഗങ്ങൾ ആണ് പ്രതിഷേധിച്ചിരിക്കുന്നത്.
പദയാത്ര എൻഎസ്എസ് കോളേജിന് മുന്നിൽ തടഞ്ഞു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല.

മന്നത്ത് പത്മനാഭന്റെ ചിത്രം വഴിയിൽ വെച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധക്കാർ മടങ്ങിപ്പോയി.