ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം - Kottayam Media

Kerala

ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം

Posted on

തിരുവല്ല: തിരുവല്ലയിൽ ഓശാന ഞായർ റാലിയ്ക്കിടയിലേയ്ക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തവർക്ക് നേരെ
കുരുമുളക് സ്പ്രേ ആക്രമണം.ഓശാന ഞായർ ശുശ്രൂഷകൾക്കിടെയാണ് സംഭവം. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

തിരുവല്ല നഗരസഭാ വൈസ് ചെയർമാൻഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ് ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് കുരുമുളക് സ്പ്രേ ചെയ്തത്. അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടു.പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version