പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി., തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് പി സി ജോർജ് - Kottayam Media

Kerala

പൊലീസ് മര്‍ദ്ദിക്കുമെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി., തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് പി സി ജോർജ്

Posted on

പൊലീസ് കാരണം പി സി ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി സി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി സി ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി.പി സി ജോര്‍ജിനെ ഏത് വിധേനയും ജയിലിലടയ്ക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി സി ജോര്‍ജിനോട് കോടതി ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നല്‍കി. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി സി ജോര്‍ജ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു.പി സി ജോർജിനെ ഇന്ന് കാലത്ത് പൂജപ്പുര ജയിലിൽ പ്രവേശിപ്പിച്ചു.രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version