പയ്യന്നൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത്. നിലവില്‍ ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആർക്കെതിരെയും ആരോപണം ഉയർത്തിയിട്ടില്ല.

ഇന്ന് രാവിലെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയതെന്നും പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പ്രസന്നൻ പറഞ്ഞു. സിസിടിവികൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തും. അതേസമയം ഇന്നാണ് വി കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ചേരുക.