കൊച്ചി: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ താൻ തിരിമറി നടത്തിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം നിഷേധിച്ച് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. പണമെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നത് എന്നും കണക്കുകളെല്ലാം പാർട്ടിയുടെ മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.

ധൻരാജിന്റെ കുടുംബത്തിന് ഇക്കാര്യങ്ങളിൽ യാതൊരു സംശയവുമില്ല എന്നും കണക്കുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് എന്നും മധുസൂദനൻ കൂട്ടിച്ചേർത്തു. രക്തസാക്ഷി ഫണ്ട് പൂർണമായും ആ കുടുംബത്തിനുള്ളതാണന്നും ആ കുടുംബത്തെ ഇനിയും സംരക്ഷിക്കുമെന്നും മധുസൂദനൻ വ്യക്തമാക്കി.