പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി.

വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു

