പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ടയിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.

പഞ്ചായത്ത് മെമ്പർ ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിൽ ചേർന്നത്. ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ലക്ഷ്മി ജി നായർ, മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ സത്യൻ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ഇവര കോൺഗ്രസിന്റെ ജില്ലാ നേതൃത്വം സ്വീകരിച്ചു.
സിപിഐഎം നേതൃത്വം സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് ക്വാറി മുതലാളിമാരുടെയും മണ്ണ് മാഫിയകളുടെയും താൽപര്യത്തിന് അനുസരിച്ചാണെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ പാർട്ടി വിട്ടതെന്നാണ് വിവരം.

തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്ന് ജില്ലാ നേതൃത്വം അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് സിപിഐഎം വിട്ട് പ്രവർത്തകർ കോൺഗ്രസിൽ ചേരുന്നത്.