പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികൾ ആണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആനക്കട്ടി മന്ദിയമ്മൻ കോവിലിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ആണ് ചന്ദനം പിടിച്ചെടുത്തത്.
എന്നാൽ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ കാട്ടിലേയ്ക്ക് രക്ഷപ്പെടുക ആയിരുന്നു.
