
പാലാ: കടനാട് എന്ന പ്രദേശം സംസ്കരികമായും ,വിദ്യാഭ്യാസ പരമായും കുലീനത്വം പുലർത്തിയ നാടാണെന്നത് അഭിമാനകരമാണ്.

കേരള സഭയുടെ ചരിത്രത്തിൽ തന്നെ ഇത്ര പാരമ്പര്യം ഉള്ള പ്രദേശം വേറെയില്ലെന്ന് നമുക്ക് കാണുവാനാകും. രാജാക്കന്മാരുടെ കാലത്ത് തന്നെ മതമൈത്രി നിലനിന്ന പ്രദേശമാണ് കടനാട് പ്രദേശം. പള്ളി അഗസ്തീനോസിൻ്റ പേരിലാണ്, സ്ക്കൂൾ മത്തായിയുടെ പേരിലാണ്. ദൈവം ഉള്ളംകൈയ്യിൽ വച്ച് വളർത്തിയ പ്രദേശമാണിത്. അത് കൊണ്ട് തന്നെ ഈ സ്ക്കൂളിനും വളരെയേറെ പ്രാധാന്യമുണ്ട് എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര (സ്കൂൾ മാനേജർ), റവ:ഫാദർ ജോർജ് പുല്ലുകാലായിൽ, റവ.ഫാദർ അലക്സ് പെരിങ്ങാമലയിൽ, സിസ്റ്റർ ലിനറ്റ് (ഹെഡ്മിസ്ട്രസ് ) ജിജി തമ്പി ( പഞ്ചായത്ത് പ്രസിഡണ്ട്) രാജേഷ് വാളി പ്ളാക്കൽ (ജില്ലാ പഞ്ചായത്തംഗം) ഉഷാ രാജു ( മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ബിനു വള്ളോം പുരയിടം (പബ്ളിസിറ്റി കൺവീനർ) തുടങ്ങിയവർ പ്രസംഗിച്ചു.
തോമസ് കാവുംപുറം (ജനറൽ കൺവീനർ), രാജേഷ് കൊരട്ടിയിൽ (സുവനീർ കൺവീനർ) റോക്കി ഒറ്റപ്ളാക്കൽ (ഫുഡ് കമ്മിറ്റി കൺവീനർ) ഗിരീഷ് പനച്ചിക്കൽ (ഡക്കറേഷൻ കമ്മിറ്റി ) പി.ടി.എ ഭാരവാഹികളായ ജോജോ ജോസഫ് പടിഞ്ഞാറെയിൽ (പി.ടി.എ പ്രസിഡണ്ട്) ബിനോയി ജോസഫ് മാലേപ്പറമ്പിൽ ,ദീപ്തി സ്റ്റാൻലി കോഴിക്കോട്ട് ,ലൈസ ഷാജി തയ്യിൽ ,ജോമിൻ ജോർജ് ഇടക്കരോട്ട് ,ജെയ്സ് മാത്യു നടുവിലേക്കുറ്റ്, അഭിലാഷ് ഫ്രാൻസിസ് കോഴിക്കോട്ട് ,രഞ്ജിത് മാത്യു തോട്ടാക്കുന്നേൽ ,ലിൻറാ മോൾ ചക്കുങ്കൽ ,ലി ജി ജോബിൻ ചെറിയൻ മാവിൽ ,സേതു പ്രവീൺ ഇരുവേലിക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു.

