പാലാ ഉപജില്ല കലോത്സവത്തിൽ ഒന്നാംദിവസം കുട്ടികൾ ഉന്മേഷത്തോടെ രാവിലെ എത്തിച്ചേരുകയും തങ്ങളുടെ മത്സര ഇന വേദികളിൽ എത്തിച്ചേരുകയും തങ്ങളുടെ കഴിവുകളും സൃഷ്ടികളും പ്രകടിപ്പിക്കുകയും സദസ്സിനെ ആസ്വദിപ്പിക്കുകയും ചെയ്തു.

മത്സരയിനങ്ങൾ അവതരിപ്പിച്ച ശേഷം കുട്ടികൾ തങ്ങളുടെ കൂട്ടുകാരെയും കുട്ടികളെയും വിവിധയിനം പരിപാടികൾ കണ്ട് ആസ്വദിക്കുകയും ചെയ്തു
എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.മത്സരവേദികൾ എല്ലാം തന്നെ മാതാപിതാക്കളും അധ്യാപകരും കലാസ്നേഹികളും എത്തി എന്നത് ഏറെ പ്രശംസ നേടുന്ന ഒന്നാണ് .

നൂപുരധ്വനി 2k 25 പാലാഉപജില്ലയിലെ കുട്ടികളും ,അധ്യാപകരും പൊതുസമൂഹവും ഈ കലോത്സവം ഏറ്റെടുത്ത് കഴിഞ്ഞു കലോത്സവത്തിന്റെ വിജയമായിട്ട് കരുതാം.