പാലാ; കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാന്റിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്തായാണ് അൽപ സമയം മുൻപ് മരിച്ച നിലയിൽ മധ്യവയസ്കനെ കാണപ്പെട്ടത്.

പിഴക് ,കടനാട് സ്വദേശിയായ ടി.എം സെബാസ്റ്റ്യൻ ,തൈ മുറിയിൽ ആണ് മരിച്ചത്.
കാക്കി ഷർട്ടും ,നീല കള്ളിമുണ്ടുമാണ് വേഷം. തൊട്ടടുത്ത് ചോറും പൊതിയുമുണ്ടായിരുന്നു. ചോറിൻ്റെ ചൂട് മാറിയിട്ടില്ലായിരുന്നു.

രാവിലെ ജോലിക്ക് പോകാനായി എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.