അമലോത്ഭവ ജൂബിലി തിരുന്നാൾ:മാതാവിന്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു - Kottayam Media

Kerala

അമലോത്ഭവ ജൂബിലി തിരുന്നാൾ:മാതാവിന്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു

Posted on

പാലാ:പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ദൈവമാതാവിന്റെ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു.ഇന്നും നാളെയുമാണ് പ്രധാന പെരുന്നാൾ നടക്കുന്നത്.രാവിലെ പതിനൊന്നോടെയാണ് മാതാവിന്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചത്.കത്തീഡ്രൽ പള്ളി വികാരി ഫാദർ സെബാസ്ററ്യൻ വെട്ടുകല്ലേൽ,ളാലം പഴയ പള്ളി വികാരി ഫാദർ ജോൺസൺ പുള്ളീറ്റ്,ളാലം പുത്തൻ പള്ളി വികാരി ഫാദർ ജേക്കബ്ബ് വടക്കേൽ എന്നിവർ പ്രാർത്ഥനാ ശുശ്രുഷകൾക്ക് നേതൃത്വം നൽകി.

കൈക്കാരന്മാരായ അലക്‌സാണ്ടർ മുളയ്ക്കൽ,രാജേഷ് പാറയിൽ,റോയി ഉപ്പൂട്ടിൽ,തുടങ്ങിയവരും തിരുന്നാൾ കമ്മിറ്റി ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പിൽ,ജോഷി വട്ടക്കുന്നേൽ,ബേബിച്ചൻ ഇടേട്ട്,വർക്കിച്ചൻ മുള്ളാനാനി,പി കെ ടോമി പാനായിൽ,തങ്കച്ചൻ കാപ്പിൽ,ജോയി പുളിക്കൽ,ടോമി തോട്ടുങ്കൽ,തോമസ് മേനാമ്പറമ്പിൽ,അജി കുഴിയൻപ്ലാവിൽ, ബേബിച്ചൻ ആലപ്പുരയ്ക്കൽ,എന്നിവരും നൂറു കണക്കിന് മരിയ ഭക്തരും ചടങ്ങിൽ സംബന്ധിച്ചു.ഇന്നും ,നാളെയും തിരുസ്വരൂപം പന്തലിൽ നേർച്ച കാഴ്ച സമർപ്പണത്തിനായി ഉണ്ടാവും.ഒൻപതാം തീയതി തിരിക കപ്പേളയിൽ പ്രതിഷ്ഠിക്കുന്നതാണ്.വിവിധ തരം  മാലകൾ ഇപ്പോൾ തിരുസ്വരൂപത്തിൽ ഭക്തർ അർപ്പിച്ചു കൊണ്ടിരിക്കുകയാണ് ഏലയ്ക്ക മാലയും അതിൽ ഉൾപ്പെടും.

നാളെ രാവിലെ 10.45ന് മാർ ജേക്കബ് മുരിക്കൻ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 5.45ന് പാലായുടെ പ്രധാന വീഥികളിലൂടെ പട്ടണപ്രദക്ഷിണം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഫാൻസിഡ്രസ്, ടാബ്ലോ മത്സരങ്ങളും കലാപരിപാടികളും ഇത്തവണയില്ല.

നഗരത്തിലെമ്പാടും വൈദ്യുതദീപപ്രഭയിൽ മുങ്ങിയിരിക്കുന്ന നയനാന്ദകരമായ കാഴ്ചയാണ്. വ്യാപാര സ്ഥാപനങ്ങളും വീഥികളും അലങ്കാരം പൂർത്തി യാക്കി കൊട്ടാരമറ്റം സാന്തോം കോംപ്ലക്സ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കോംപ്ലക്സുകളും കെട്ടിടങ്ങളും വൈദ്യുതി ദീപങ്ങളാൽ നാട്ടുകാർ  അലങ്കരിച്ചിട്ടുണ്ട്.എങ്കിലും കോവിഡ് മൂലം ആഘോഷങ്ങൾ കുറച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version