പാലാ അൽഫോൻസാ കോളേജിന് മഹാത്മാഗാന്ധി സർവ്വകലാശാലാ വനിതാ വോളി കിരീടം,തുടർച്ചയായ രണ്ടാം തവണയാണ് അൽഫോൻസാ വിജയകിരീടം ചൂടുന്നത് - Kottayam Media

Kerala

പാലാ അൽഫോൻസാ കോളേജിന് മഹാത്മാഗാന്ധി സർവ്വകലാശാലാ വനിതാ വോളി കിരീടം,തുടർച്ചയായ രണ്ടാം തവണയാണ് അൽഫോൻസാ വിജയകിരീടം ചൂടുന്നത്

Posted on

കോട്ടയം :പാലാ അൽഫോൻസാ കോളേജിൽ നടന്ന നാല്പതാമത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അൽഫോൻസാ കോളേജ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ചങ്ങനാശ്ശേരി അസുംപ്ഷൻ കോളജിനനെ പരാജയപ്പെടുത്തി ജേതാക്കളായി. (19-25, 32-30,25-13,25-22). അൽഫോൻസാ കോളേജ് തുടർച്ചയായി രണ്ടാം തവണയാണ് വിജയികൾ ആകുന്നത്.

ലീഗ് അടിസ്ഥാനത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ടീമിനോടും വിജയിച്ചാണ് അൽഫോൻസാ കോളേജ് ജേതാക്കളായത്. വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം അസംഷൻ കോളേജ് ചങ്ങനാശ്ശേരിക്കഉം മൂന്നാം സ്ഥാനം കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടക്കും  നാലാം സ്ഥാനംസൈന്റ്റ്‌ സേവിയേഴ്സ് കോളേജ് ആലുവയും കരസ്തമാക്കി.

സമ്മാനദാന ചടങ്ങിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ റജീനാമ്മ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ അൽഫോൻസാ കോളേജ് ടീമിന്റെ പരിശീലകൻ നവാസ് വാഹബിനെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version