ഇസ്ലാമാബാദ്: പാകിസ്താനില്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ജാഫര്‍ എക്സ്പ്രസ് പാളംതെറ്റി. സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്ത്താന്കോട്ടിൽ ആണ് സംഭവം.

സ്ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റി എന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവം ഐഇഡി സ്ഫോടനമാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. റെയില്‍വേട്രാക്കില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ ട്രെയിന്‍ എത്തിയതോടെ പൊട്ടിത്തെറിച്ചെന്നാണ് വിവരം.

സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാനിലെ ‘ബലൂച് റിപ്പബ്ലിക് ഗാര്‍ഡ്സ്’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനില്‍ സഞ്ചരിച്ചിരുന്ന പാകിസ്താന് സൈനികരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ബലൂച് റിപ്പബ്ലിക് ഗാര്‍ഡ് പറഞ്ഞു.